തിരുവനന്തപുരം : വൈദ്യുത ബില്ലുകള്‍ അടയ്ക്കാനുള്ള ക്യാഷ് കൗണ്ടറുകറുകളിലെ സമയ പരിധി കെഎസ്ഇബി കുറയ്ക്കുന്നു.
ഇനിമുതല്‍ ബില്ലുകള്‍ അടയ്ക്കാനുള്ള സംവിധാനം ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായാണ് കൗണ്ടറുകളുടെ പ്രവര്‍ത്തന സമയം കുറക്കുന്നത്. നിലവില്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെയാണ് സെഷന്‍ ഓഫീസുകളിലെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇഈ സമയം മാറ്റി രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് മൂന്നു വരെയാക്കാനാണ് തീരുമാനം. ജനുവരി ഒന്നു മുതല്‍ ഇത് നിലവില്‍ വരും.
അതേസമയം ഉച്ചയ്ക്ക് 1.15 മുതല്‍ രണ്ട് വരെയുള്ള ഇടവേളയിലും പണം അടയ്ക്കാന്‍ സാധിക്കില്ല. ഡിജിറ്റലൈസേഷന്‍ പ്രോത്സാഹിപ്പിക്കാനാണ് ബോര്‍ഡിന്റെ ഈ തീരുമാനമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം സംസ്ഥാനത്തെ എല്ലാ സെഷന്‍ ഓഫീസുകളിലും പെട്ടെന്നു തന്നെ ഈ തീരുമാനം നടപ്പിലാക്കില്ല. ആദ്യഘട്ടത്തില്‍ 15,000 ത്തില്‍ താഴെ ഉപഭോക്താക്കളുള്ള 344 സെക്ഷനുകളിലാണ് ഇത് നടപ്പിലാക്കുക.
Post Your Comments