പ്രമുഖ ഓൺലൈൻ പേയ്മെന്റ് ആപ്ലിക്കേഷനായ പേടിഎമ്മിന്റെ രണ്ടാം പാദഫലങ്ങളിൽ നേരിയ ഇടിവ്. റിപ്പോർട്ടുകൾ പ്രകാരം, രണ്ടാം പാദത്തിൽ 571.5 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്നാം പാദത്തെ അപേക്ഷിച്ച് 73.9 കോടിയുടെ കുറവ് നഷ്ടത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും, മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ നഷ്ടം 98 കോടിയായി ഉയർന്നിട്ടുണ്ട്.
ഇത്തവണ കമ്പനിയുടെ ഏകീകൃത വരുമാനത്തിൽ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 76.2 ശതമാനമാണ് വർദ്ധിച്ചത്. ഇതോടെ, ഏകീകൃത വരുമാനം 1,914 കോടി രൂപയായി. അതേസമയം, മുൻ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 14 ശതമാനമാണ് വരുമാന വളർച്ച.
Also Read: മനോഹരമായ പാദങ്ങള്‍ക്ക് വീട്ടിൽ ചെയ്യാം ഇക്കാര്യങ്ങള്‍
ആപ്പ് മുഖാന്തരം നൽകുന്ന വായ്പാ വിതരണം, ബിൽ ഇടപാടുകൾ, മെർച്ചന്റ് സബ്സ്ക്രിപ്ഷൻ വരുമാനം എന്നിവ വർദ്ധിച്ചിട്ടുണ്ട്. കണക്കുകൾ പ്രകാരം, രണ്ടാം പാദത്തിൽ മാത്രം 7,313 കോടി രൂപയുടെ വായ്പ പേടിഎം നൽകിയിട്ടുണ്ട്.
Post Your Comments