Latest NewsNewsBusiness

ഡെബിറ്റ് കാർഡ് ഇല്ലാത്തവർ വിഷമിക്കേണ്ട, യുപിഐ ഇടപാടുകൾ സുഗമമാക്കാനൊരുങ്ങി ഫോൺപേ

ആധാർ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുന്നതിലൂടെ ഡിജിറ്റൽ പേയ്മെന്റ് കൂടുതൽ സുഗമമായി നടത്താൻ സാധിക്കും

യുപിഐ ഇടപാടുകൾ നടത്താൻ ഡെബിറ്റ് കാർഡുകൾ അത്യാവശ്യമാണ്. എന്നാൽ, ഡെബിറ്റ് കാർഡ് ഇല്ലാത്തവർക്കും യുപിഐ ഇടപാടുകൾ സാധ്യമാക്കാനൊരുങ്ങുകയാണ് പ്രമുഖ യുപിഐ സേവന ദാതാവായ ഫോൺപേ. നിലവിൽ, ഫോൺപേയിലെ രജിസ്ട്രേഷൻ നടത്താൻ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് നൽകേണ്ടത്. ഇതിന് പകരമായി ആധാർ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്തതിനുശേഷം യുപിഐ ഇടപാടുകൾ നടത്താനുള്ള സൗകര്യമാണ് ഫോൺപേ ഒരുക്കിയിരിക്കുന്നത്.

ആധാർ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുന്നതിലൂടെ ഡിജിറ്റൽ പേയ്മെന്റ് കൂടുതൽ സുഗമമായി നടത്താൻ സാധിക്കും. അതേസമയം, ആധാർ അധിഷ്ഠിത ഒടിപി ഓതന്റിക്കേഷൻ സേവനം ആദ്യം ലഭ്യമാക്കുന്ന യുപിഐ തേർഡ് പാർട്ടി സേവന ദാതാക്കളാണ് ഫോൺപേ എന്ന നേട്ടവും കമ്പനി അവകാശപ്പെടുന്നുണ്ട്.

Also Read: ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരും, ജിഡിപി 7 ശതമാനം വളർച്ച കൈവരിക്കാൻ സാധ്യത

ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന അവസാന ആറക്ക നമ്പർ ഉപയോഗിച്ച് യുപിഐ പിൻ നമ്പർ സെറ്റ് ചെയ്യുന്നതിനുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. ഇതിനായി യുഐഡിഎഐയിലും, അക്കൗണ്ടുളള ബാങ്കിൽ നിന്നുമുള്ള ഒടിപിയുമാണ് രജിസ്ട്രേഷൻ നടപടിക്കായി ഉപയോഗിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button