Latest NewsNewsBusiness

സിവിവി രഹിത ഇടപാടിനൊരുങ്ങി റുപേയും, ലക്ഷ്യം ഇതാണ്

അടുത്തിടെ വിസ സിവിവി രഹിത ഇടപാടിന് അവസരം ഒരുക്കിയിരുന്നു

സിവിവി രഹിത ഓൺലൈൻ ഇടപാട് നടത്താനുള്ള അവസരവുമായി പ്രമുഖ പേയ്മെന്റ് നെറ്റ്‌വർക്ക് സ്ഥാപനമായ റുപേയും രംഗത്ത്. ഓൺലൈൻ ഇടപാടുകൾ കൂടുതൽ സുരക്ഷിതവും സുഗമവും ആക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഉപഭോക്താക്കളുടെ കാർഡ് ടോക്കണൈസ് ചെയ്തിട്ടുണ്ടെങ്കിൽ, സിവിവി നൽകാതെ തന്നെ കാർഡ് ഹോൾഡർക്ക് ഓൺലൈൻ പണമിടപാടുകൾ നടത്താൻ കഴിയും. ഇതോടെ, റുപേ കാർഡ്, ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്കും ഓൺലൈൻ ഇടപാട് സമയത്ത് സിവിവി രേഖപ്പെടുത്തേണ്ടതില്ല.

അടുത്തിടെ വിസ സിവിവി രഹിത ഇടപാടിന് അവസരം ഒരുക്കിയിരുന്നു. ഈ ഫീച്ചർ നിലവിൽ വന്നതോടെ, ഓരോ തവണ ഇടപാടുകൾ നടത്തുമ്പോഴും ഉപഭോക്താക്കൾക്ക് സിവിവി നൽകേണ്ടതില്ല. കാർഡ് ടോക്കണൈസ് ചെയ്യുന്ന സമയത്ത്, കാർഡിന്റെ പിൻഭാഗത്തുള്ള മൂന്നക്ക നമ്പറും ആവശ്യമായ വിവരങ്ങളും പരിശോധിച്ചുറപ്പിക്കുന്നുണ്ട്. അതിനാൽ, തുടർന്നുള്ള ഇടപാടുകളിൽ ഇടയ്ക്കിടെ സിവിവി രേഖപ്പെടുത്തേണ്ടതില്ല. യഥാർത്ഥ കാർഡ് വിശദാംശങ്ങൾക്ക് പകരം ടോക്കണുകൾ എന്ന് വിശേഷിപ്പിക്കുന്ന കോഡുകളിൽ ഇടപാടുകൾ സാധ്യമാക്കുന്ന മാർഗ്ഗമാണ് ടോക്കണൈസേഷൻ.

Also Read: കെഎസ്ആർടിസി ബസിൽ യുവനടിയ്ക്ക് നേരെ ലൈംഗിക അതിക്രമം: യുവാവ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button