KeralaLatest News

വനിതാ മതില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രചരണ പരിപാടി; ഫണ്ട് സര്‍ക്കാര്‍ ഖജനാവില്‍ നിന്നല്ല പാര്‍ട്ടി ഫണ്ടില്‍ നിന്നെടുക്കണം : പി.കെ.കൃഷ്ണദാസ്

തിരുവനന്തപുരം: വനിതാ മതില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രചരണ പരിപാടിയാണെന്നും, ഇതിനുള്ള ഫണ്ട് ഖജനാവില്‍ നിന്നല്ല പാര്‍ട്ടി ഫണ്ടില്‍ നിന്നാണെടുക്കേണ്ടതെന്നും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. ശബരിമലയിലെ നിരോധനാജ്ഞയും നിയന്തണങ്ങളും പിന്‍വലിക്കുക, അയ്യപ്പ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ നാലാം ദിനത്തില്‍ അഭിവാദ്യമര്‍പ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്‌.രാജ സത്യാഗ്രഹത്തിന്റെ നാലാം ദിനം ഉദ്ഘാടനം ചെയ്തു.കെ.സുരേന്ദ്രനെ ജയിലിലിട്ടത് കൊണ്ട് സമരത്തെ തകര്‍ക്കാനാവില്ലെന്നും, സര്‍ക്കാര്‍ വിശ്വാസ സമൂഹത്തെ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സത്യാഗ്രഹത്തിന്റെ ഭാഗമായി രാധാകൃഷ്ണന്‍ ക്ഷീണിതനാണെന്നും,​കെ.സുരേന്ദ്രന് പെട്ടന്ന് തന്നെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും  ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button