കോട്ടയം: എടിഎം കാര്‍ഡുകളില്‍ നിന്നും പണം ചോര്‍ത്തുന്ന ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങളെ കുറിച്ച് സുപ്രധാന വിവരം ലഭിച്ചതായി പോലീസ്. അതേസമയം എംടിഎം കാര്‍ഡുകളില്‍ നിന്ന് ആദ്യതവണ തന്നെ പണം ചോര്‍ത്തിയതിനു ശേഷം ഇടപാടുകാര്‍ കാര്‍ഡ് ബ്ലോക്ക് ചെയ്താലും തുടര്‍ന്നും പണം നഷ്ടപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചാണ് ഈ തട്ടിപ്പു സംഘങ്ങളുടെ പ്രവര്‍ത്തനം. ഇവരെ കുറിച്ച കൂടുതല്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി സൈബര്‍ സെല്ലിനു ഉത്തരവ് നല്‍കി.
അതേസമയം കാര്‍ഡ് ബ്ലോക്ക് ചെയ്തിട്ടും പണം നഷ്ടപ്പെട്ട് പരാതിയുമായി രണ്ട് അധ്യാപകര്‍ രംഗത്തെത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ രണ്ടു കോളജ് അധ്യാപകര്‍ക്കാണ് പലപ്പോഴായി പണം നഷ്ടപ്പെട്ടത്. ആദ്യ തവണ പണം നഷ്ടപ്പെട്ടതറിഞ്ഞ് ബാങ്കില്‍ പരാതി നല്‍കി കാര്‍ഡ് ബ്ലോക്ക് ചെയ്‌തെങ്കിലും പിന്നീടും പണം നഷ്ടപ്പെടുകയായിരുന്നു. രണ്ടാം തവണ അരലക്ഷം രൂപയോളം നഷ്ടമായിട്ടുണ്ട്. ഇതോടെ നടത്തിയ അന്വേഷണത്തില്‍ മറ്റൊരു അധ്യാപകനും പണം നഷ്ടപ്പെട്ട വിവരം കണ്ടെത്തി. ബാങ്ക് അക്കൗണ്ടു നിര്‍ജീവമാക്കിയില്ലെങ്കില്‍ ഇനിയും പണം നഷ്ടപ്പെടുമെന്നാണു ആശങ്ക.
ആദ്യ തട്ടിപ്പില്‍ അര ലക്ഷം രൂപ ഇരുവര്‍ക്കും നഷ്ടപ്പെട്ടു. എന്നാല്‍ എടിഎം ബ്ലോക്കു ചെയ്ത ശേഷം വീണ്ടും 40,000 രൂപ നഷ്ടപ്പെട്ടു. ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് ബാങ്ക് ഓണ്‍ലൈന്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതാണു പുതിയ രീതി. ബാങ്കിലെ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനെ ഇടപാടുകാരെ വിളിച്ച് കാര്‍ഡിന്റെ വിവരങ്ങള്‍ മനസ്സിലാക്കി ഒടിപി മ്പറും കൈക്കലാക്കിയാണ് ഇവരുടെ തട്ടിപ്പ്്. ഇത്രയും കാര്യങ്ങള്‍ ചെയ്യുന്നതോടെ തട്ടിപ്പു സംഘത്തിന്റെ നമ്പറും ഇടപാടുകാരുടെ അക്കൗണ്ടുമായി ബന്ധിക്കപ്പെടുന്നു. ഇതാണ് കാര്‍ഡ് ബ്ലോക്ക് ചെയ്തിട്ടും പണം തട്ടിപ്പുകാര്‍ക്ക് ലഭിക്കാന്‍ കാരണമായതെന്ന് ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. അതേസമയം എടിഎം കാര്‍ഡ് ഉടമകളുടെ ഡാറ്റാബേസ് സംഘത്തിന്റെ പക്കല്‍ എത്തിയതായും സംശയമുണ്ട്. തുടര്‍ന്ന് അക്കൗണ്ടുകളിലെ ഇടപാടുകള്‍ നിരീക്ഷിക്കാന്‍ ബാങ്കുകള്‍ക്കും ഉടമകള്‍ക്കും പോലീസ് നിര്‍ദേശം നല്‍കി.
Post Your Comments