ന്യൂ ഡല്‍ഹി : രാജ്യത്തിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ നിയമിച്ചു. അരവിന്ദ് സുബ്രഹ്മണ്യന്‍ രാജി വച്ച ഒഴിവിലേക്കാണ് കൃഷ്ണമൂര്‍ത്തിയുടെ നിയമനം. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക പത്രക്കുറിപ്പിലാണ് നിയമനകാര്യം വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. മികച്ച ബാങ്കിംഗ് വിദഗ്ദ്ധന് എന്ന നിലയില്‍ പ്രസിദ്ധനാണ് ഇദ്ദേഹം . സെബിയിലെയും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും വിദഗ്ദ്ധ കമ്മിറ്റി അംഗം കൂടിയാണ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍. ഐഐടി, ഐഐഎം എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം ചിക്കാഗോയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
Post Your Comments