വ്യാപാര മേഖലയിൽ പുതിയ ചുവടുവെപ്പുമായി മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ട്രേഡുകളുടെ വൺ അവർ ട്രേഡ് സെറ്റിൽമെന്റ് പ്ലാനിനാണ് സെബി രൂപം നൽകുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ സെബി ചെയർപേഴ്സൺ മാധബി പുരി ബച്ച് പങ്കുവെച്ചിട്ടുണ്ട്. ഈ വർഷം ജൂലൈയിൽ ട്രേഡുകളുടെ തത്സമയ സെറ്റിൽമെന്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ സെബി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വൺ അവർ ട്രേഡ് സെറ്റിൽമെന്റിന് രൂപം നൽകുന്നത്.
2024 മാർച്ച് മാസത്തോടെയാണ് ട്രേഡുകളുടെ വൺ അവർ ട്രേഡ് സെറ്റിൽമെന്റ് പ്രാബല്യത്തിലാകുക. ഇതിന് മുന്നോടിയായി അടുത്ത വർഷം ജനുവരിയിൽ സെക്കൻഡറി മാർക്കറ്റിനെ പിന്തുണയ്ക്കുന്ന ആപ്ലിക്കേഷൻ സപ്പോർട്ട് ബൈ ബ്ലോക്ക്ഡ് എമൗണ്ട് (എഎസ്ബിഎ) പോലെയുള്ള സൗകര്യങ്ങളുടെ സേവനവും സെബി ഉറപ്പുവരുത്തുന്നതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ ഫണ്ടുകളും സെക്യൂരിറ്റികളും കൈമാറ്റം ചെയ്യപ്പെടുന്ന ടു-വേ പ്രോസസിനെയാണ് സെറ്റിൽമെന്റ് എന്ന് വിശേഷിപ്പിക്കുന്നത്.
Also Read: എസ്പിജി ഡയറക്ടർ അരുൺ കുമാർ സിൻഹ അന്തരിച്ചു
ഫണ്ടുകളും സെക്യൂരിറ്റികളും വാങ്ങുമ്പോൾ നിലവിൽ T+1 സെറ്റിൽമെന്റ് സിസ്റ്റമാണ് പിന്തുടരുന്നത്. T+1 സെറ്റിൽമെന്റ് സിസ്റ്റത്തിൽ ഒരു നിക്ഷേപകൻ സെക്യൂരിറ്റികൾ വിൽക്കുകയാണെങ്കിൽ, തൊട്ടടുത്ത ദിവസം തന്നെ ആ വ്യക്തിയുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യപ്പെടും. എന്നാൽ, വൺ അവർ ട്രേഡ് സെറ്റിൽമെന്റ് സിസ്റ്റം പിന്തുടരുകയാണെങ്കിൽ, നിക്ഷേപകൻ ഒരു ഓഹരി വിറ്റാൽ, ഒരു മണിക്കൂറിനകം തന്നെ അവരുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യപ്പെടും. കൂടാതെ, ഓഹരി വാങ്ങുന്ന വ്യക്തിയുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് ഒരു മണിക്കൂറിനകം തന്നെ ഓഹരികൾ എത്തുന്നതാണ്.
Post Your Comments