Latest NewsNewsBusiness

ഫ്രാക്ഷണൽ ഷെയറുകൾ ഉടൻ അനുവദിച്ചേക്കും, അനുകൂല നിലപാട് അറിയിച്ച് സെബി

ഫ്രാക്ഷണൽ ഷെയറുകൾ പ്രാബല്യത്തിലാകുന്നതോടെ, കമ്പനി നിയമത്തിൽ ഭേദഗതി വരുത്തേണ്ടിവരും

രാജ്യത്ത് ഫ്രാക്ഷണൽ ഷെയറുകൾ അനുവദിക്കാൻ സാധ്യത. കോർപ്പറേറ്റ് കാര്യമന്ത്രാലയവും, സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയും ഒരു ഓഹരിയുടെ നിശ്ചിത ഭാഗത്തിൽ നിക്ഷേപിക്കാനുള്ള (ഫ്രാക്ഷണൽ ഷെയർ) അവസരമാണ് ഒരുക്കുന്നത്. ഇത് സംബന്ധിച്ച അനുകൂല നിലപാട് സെബി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് കമ്പനി ലോ കമ്മിറ്റി ഫ്രാക്ഷണൽ ഷെയർ എന്ന ആശയം മുന്നോട്ടുവെച്ചത്. പിന്നീട് വിദഗ്ധസംഘം ഇവയെക്കുറിച്ച് പഠിക്കുകയായിരുന്നു.

ഫ്രാക്ഷണൽ ഷെയറുകൾ അനുവദിക്കുന്നതിലൂടെ നിക്ഷേപകർക്ക് ഉയർന്ന മൂല്യമുള്ള കമ്പനികളുടെ ഓഹരികളിൽ നിശ്ചിത ഭാഗം കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കും. ഇതോടെ, ഉയർന്ന മൂല്യമുള്ള ഓഹരികളുടെ ഇടപാട് വർദ്ധിപ്പിക്കാനും, അതിലൂടെ ലിക്വിഡിറ്റി കൂട്ടാനും കഴിയുന്നതാണ്. ഇത് ചെറുകിട നിക്ഷേപകർക്ക് ഉയർന്ന വിലയുള്ള ഓഹരികളിലെ നിക്ഷേപം സുഗമമാക്കാൻ സഹായിക്കും.

Also Read: ഫോ​ണി​ലൂ​ടെ സൗ​ഹൃ​ദം,വീ​ട്ടു​വ​ള​പ്പി​ലേ​ക്ക് വി​ളി​ച്ചുവ​രു​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി പീഡിപ്പിച്ചു:യുവാവ് അ​റ​സ്റ്റി​ൽ

ഓഹരി പല ഭാഗങ്ങളായി വീതിച്ച് നിക്ഷേപം നടത്താൻ കഴിയുന്നതാണ്. ഫ്രാക്ഷണൽ ഷെയറുകൾ പ്രാബല്യത്തിലാകുന്നതോടെ, കമ്പനി നിയമത്തിൽ ഭേദഗതി വരുത്തേണ്ടിവരും. ലിസ്റ്റ് ചെയ്ത കമ്പനികൾക്കും, അല്ലാത്ത കമ്പനികൾക്കും ഒരുപോലെയാണ് നിയമം ഭേദഗതി ചെയ്യുകയെങ്കിലും, ഇതിലൂടെ ലിസ്റ്റ് ചെയ്ത കമ്പനികൾക്കാണ് കൂടുതൽ നേട്ടം ലഭിക്കാൻ സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button