ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് നോമിനിയുടെ പേര് ചേർക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു. നിലവിലുള്ള ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് നോമിനിയെ ചേർക്കാൻ മൂന്ന് മാസം കൂടിയാണ് സമയം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ സെപ്റ്റംബർ 30 വരെയായിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി അനുസരിച്ച്, ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് ഈ വർഷം ഡിസംബർ 31 വരെ നോമിനിയെ ചേർക്കാനാകും.
ബിസിനസ് എളുപ്പത്തിലും വേഗത്തിലും ആക്കുന്നതിന്റെ ഭാഗമായാണ് ട്രേഡിംഗ് അക്കൗണ്ടുകൾക്ക് സെബി നോമിനേഷൻ നിർബന്ധമാക്കിയത്. അതേസമയം, ഫിസിക്കൽ സെക്യൂരിറ്റി ഉടമകൾക്ക് പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, അനുബന്ധ ഒപ്പ്, അഡ്രസ് എന്നിവ സമർപ്പിക്കുന്നതിന് ഡിസംബർ 31 വരെ സമയമുണ്ട്. എല്ലാ യോഗ്യരായ ട്രേഡിംഗ്, ഡീമാറ്റ് ഉടമകളോടും നോമിനേഷൻ തിരഞ്ഞെടുക്കാനുള്ള സമയപരിധി നേരത്തെ മാർച്ച് 31 വരെയും, പിന്നീട് സെപ്റ്റംബർ 30 വരെയും നീട്ടുകയായിരുന്നു.
Also Read: വീടിനു മുന്നിൽ രാത്രി സൂക്ഷിച്ചിരുന്ന ബൈക്ക് കവര്‍ന്നു: രണ്ട് യുവാക്കൾ അറസ്റ്റിൽ
Post Your Comments