
കാെല്ലം: ശബരിമലയിൽ അറസ്റ്റിലായി കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കണ്ണൂര്‍ കോടതിയിലേക്ക് കൊണ്ടുപോകവെ അമിത സ്വാതന്ത്ര്യം അനുവദിച്ച സി.ഐക്ക് സസ്പെന്‍ഷന്‍. കൊല്ലം എ.ആര്‍ ക്യാമ്ബിലെ സി.ഐ റാങ്കിലുള്ള റിസര്‍വ് ഇന്‍സ്പെക്ടര്‍ വിക്രമന്‍ നായരെയാണ് തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം സസ്പെന്‍ഡ് ചെയ്തത്.
പ്രതികളുമായി പോകുമ്ബോള്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ്, പൊലീസ് സ്റ്റേഷനുകള്‍, എ.ആര്‍ ക്യാമ്ബ് എന്നിവിടങ്ങളില്‍ മാത്രമേ വിശ്രമം അനുവദിക്കാവൂ എന്നാണ് ചട്ടം. പൊതുജനങ്ങളുമായി ഇടപെടാന്‍ അനുവദിക്കരുതെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിന് വിരുദ്ധമായി കെ.സുരേന്ദ്രന് മാദ്ധ്യമങ്ങളുമായും പാര്‍ട്ടി പ്രവര്‍ത്തകരുമായും ബന്ധപ്പെടാന്‍ പലതവണ സമയം നല്‍കിയെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈമാസം സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് വിക്രമന്‍നായര്‍ക്കെതിരായ നടപടി.
Post Your Comments