തിരുവനന്തപുരം : ഹൈക്കോടതി നിരീക്ഷണ സമിതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലേക്ക്. സമിതിയെ നിയോഗിച്ചുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യം. ശബരിമലയിൽ ഇത്തരമൊരു സമിതി പ്രായോഗികമല്ലെന്ന് സർക്കാർ. ശബരിമലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയും രോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തപ്പോഴാണ് സ്ഥിതിഗതികൾ പഠിച്ച് റിപ്പോർട്ട് നൽകാൻ ജസ്റ്റിസുമാരായ പി.ആർ.രാമൻ, ജസ്റ്റിസ് സിരിജഗൻ, ഡിജിപി എ.ഹേമചന്ദ്രൻ എന്നിവരെ ഉൾപ്പെടുത്തിയ മൂന്നംഗസമിതിയ്ക്ക് ഹൈക്കോടതി രൂപം നൽകിയത്. ശബരിമലയിൽ ഇപ്പോഴത്തെ സൗകര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ചൊവ്വാഴ്ച ശബരിമലയിലെത്തിയ സംഘം തീർഥാടകർക്കുള്ള സൗകര്യങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയാണ് സംഘം മടങ്ങിയത്.
Post Your Comments