മുംബൈ: 12ാംമത് ഐപിഎല്‍ സീസണ് ലേലത്തിലേയ്ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ആയിരത്തിലധികം താരങ്ങള്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി 1003 പേരാണ് ഐപിഎല്‍ ലേലത്തിലേയ്ക്ക് രജിസ്ട്രേഷന് നടത്തിയിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ കളിക്കാര്‍ രജിസ്റ്റര്‍ ചെയതിരിക്കുന്നത് ദക്ഷിണാഫ്രിക്കയില്‍ നിന്നാണ്. 59 താരങ്ങളാണ് രാജ്യത്ത് നിന്നുള്ളത്.
അതേസമയം 800 പുതുമുഖ താരങ്ങളില്‍ 746 പേരും ഇന്ത്യയില്‍ നിന്നാണ്. കൂടാതെ ഹോങ്കോംഗ്, അയര്‍ലണ്ട്, നെതര്‍ലാണ്ട്സ്, യുഎസ്എ എന്നിവിടങ്ങളില്‍ നിന്നും ഐപിഎല്‍ ലേലത്തില്‍ പ്രാതിനിധ്യം ആവശ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്ക കഴിഞ്ഞാല്‍ ഓസ്ട്രേലിയ(35), വിന്‍ഡീസ്(33) എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ രജിസ്ട്രേഷനുകള്‍. കൂടാതെ ശ്രീലങ്ക(28), അഫ്ഗാനിസ്ഥാന്(27), ന്യൂസിലാണ്ട്(17), ഇംഗ്ലണ്ട്(14), ബംഗ്ലാദേശ്(10), സിംബാബ്വേ(5) എന്നിവിടങ്ങളില്‍ നിന്നും രജിസ്റ്റര്‍ ചെയ്തകിട്ടുണ്ട്. അതേസമയം 232 വിദേശ താരങ്ങളാണ് അടുത്ത ഐപിഎല്‍ സീസണിലേയ്ക്ക് രജിസ്റ്റര്‍ ചെയതിരിക്കുന്നത്.
Post Your Comments