KeralaLatest News

എടിഎം കൗണ്ടറുകളില്‍നിന്ന് ലഭിക്കുന്നത് കീറിയതും വികൃതമാക്കിയതുമായ നോട്ടുകള്‍

ആലപ്പുഴ: എടിഎം കൗണ്ടറുകളില്‍നിന്ന് കീറിയതും വികൃതമാക്കിയതുമായ നോട്ടുകള്‍ ലഭിക്കുന്നുവെന്ന് പരാതി. ചൊവ്വാഴ്ച ജനറല്‍ ആശുപത്രിക്ക് സമീപമുള്ള കോര്‍പറേഷന്‍ ബാങ്കിന്റെ എടിഎംല്‍നിന്നും 10,000 രൂപ പിന്‍വലിച്ച ഇടപാടുകാരന് ലഭിച്ച രണ്ടായിരത്തിന്റെ കറന്‍സികളുടെ അരികുകള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നു. എന്നാല്‍ എടിഎമ്മിന് സമീപമുള്ള കോര്‍പറേഷന്‍ ബാങ്കില്‍ ഉടനെത്തി കാര്യം പറഞ്ഞെങ്കിലും നോട്ട് മാറ്റി നല്‍കാന്‍ തയ്യാറായില്ല. അക്കൗണ്ടുള്ള ബാങ്കില്‍ കൊണ്ട് പോയി മാറാനായിരുന്നു അവർ നിർദേശിച്ചത്. ഇത്തരം സംഭവങ്ങൾ പലയിടത്തും നടക്കുന്നതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button