ചെന്നൈ: പട്ടാപ്പകല്‍ എടിഎം മെഷീന്‍ മുഴുവനായി പിഴുതെടുത്തു വന്‍ കവര്‍. തമിഴ്‌നാട്ടിലാണ് സംഭവം. എടിഎം തുറന്ന് കവര്‍ച്ച നടത്താന്‍ കഴിയാതെ വന്നതോടെയാണ് എടിഎം മെഷീനുമായി കവര്‍ച്ചക്കാര്‍ കടന്നുകളഞ്ഞത്. ഇടപാടുകള്‍ക്കായി എടിഎമ്മില്‍ എത്തിയവരാണ് വാതില്‍ തകര്‍ന്ന നിലയില്‍ കണ്ടത്. എടിഎം മെഷീന്‍ കാണാതായതോടെ ഇടപാടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Read Also : സിപിഎം – ആര്‍എസ്എസ് നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തിയ സംഭവം, വസ്തുത വെളിപ്പെടുത്തി പി.ജയരാജന്‍
തിരുപ്പൂരിലാണ് നാടിനേയും പൊലീസിനേയും ഒരുപോലെ നടുക്കിയ സംഭവം നടന്നത്. ബാങ്ക് ഓഫ് ബറോഡയുടെ എടിഎമ്മിലാണ് കവര്‍ച്ച നടന്നത്. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. നാലുപേര്‍ ചേര്‍ന്നാണ് എടിഎം മെഷീനുമായി കടന്നുകളഞ്ഞത്. മാസ്‌ക് ധരിച്ച് എത്തിയവരാണ് കവര്‍ച്ച നടത്തിയത്.
എടിഎമ്മിന്റെ ഗേറ്റില്‍ മോഷ്ടാക്കള്‍ വാഹനം നിര്‍ത്തിയിരുന്നു. ഇതില്‍ കയറിട്ട് കെട്ടിയാണ് എടിഎം മെഷീന്‍ കൊണ്ടുപോയത്. ഫെബ്രുവരി 19ന് എടിഎമ്മില്‍ 15 ലക്ഷം രൂപ നിറച്ചതായി ബാങ്ക് അധികൃതര്‍ പറയുന്നു. ഞായറാഴ്ചയോടെ ഇത് ഒന്നരലക്ഷമായി ചുരുങ്ങിയതായി കണക്കുകള്‍ വ്യക്തമാക്കുന്നതായി ബാങ്ക് അധികൃതര്‍ പറയുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി എടിഎമ്മില്‍ സെക്യൂരിറ്റി ജീവനക്കാരനെ നിര്‍ത്തിയിരുന്നില്ല. ബാങ്കിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments