കൊല്ലം: എടിഎം മെഷീന്‍ തകർത്ത് മോഷണം നടത്താൻ ശ്രമിച്ച കേസിലെ പ്രതി കൊല്ലത്ത് പിടിയിൽ. കോട്ടക്കൽ സ്വദേശി രാജേഷാണ് അറസ്റ്റിലായത്.
Read Also : പുതുച്ചേരിയിലും തമിഴ്നാട്ടിലും അന്യസംസ്ഥാന തൊഴിലാളികളെന്ന വ്യാജേന ബംഗ്ലാദേശി പൗരൻമാർ: എൻഐഎ അറസ്റ്റ്
തമിഴ്നാട് തെങ്കാശിയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കൊല്ലം കോട്ടക്കലിൽ നിന്ന് തെങ്കാശിയിലെത്തിയ രാജേഷ് ലോഡ്ജിൽ മുറിയെടുത്തു. രാത്രി പത്തേകാലോടെ ലോഡ്ജിനടുത്തുള്ള എടിഎം കൗണ്ടറിലേക്ക് എത്തി. ധരിച്ചിരുന്ന വസ്ത്രം മുഴുവൻ അഴിച്ച് മാറ്റി അടിവസ്ത്രം മാത്രം ധരിച്ച് എടിഎം കൗണ്ടറിനുള്ളിൽ കയറി. പിന്നെ മെഷീൻ തകർക്കാനായി രണ്ട് വശത്ത് നിന്നും മെഷീനിലിടിച്ച് താഴെയിടാൻ നോക്കി. കുറെ നേരത്തെ ശ്രമത്തിന് ശേഷം മെഷീൻ ഒരു വശത്തേക്ക് മറിച്ചിട്ടു. പക്ഷെ പണം എടുക്കാനാകാതെ ഒടുവിൽ രാജേഷ് മടങ്ങുകയായിരുന്നു.
തൊട്ടടുത്ത ദിവസം രാവിലെ എടിഎമ്മില്‍ എത്തിയവരാണ് മെഷീൻ തകർന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന്, പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ എടിഎം കൗണ്ടറിനുള്ളിൽ നിന്ന് രാജേഷിന്റെ ആധാർ കാർഡ് കണ്ടെത്തി. ആധാർ കാർഡിലെ അഡ്രസ് പ്രകാരം തെങ്കാശി പൊലീസ് കടക്കൽ പൊലീസിന്റ സഹായം തേടി.
Read Also : പാലരുവി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികളെ കൊള്ളയടിച്ചു: രണ്ടുപേർ പിടിയിൽ
കടയക്ക്ൽ പൊലീസാണ് ഇയാളെ ഇന്ന് കസ്റ്റഡിയിലെടുത്ത് തെങ്കാശി പൊലീസിന് കൈമാറിയത്. മുന്‍പ് നിരവധി അബ്കാരി കേസുകളിലും രാജേഷ് പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Post Your Comments