ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണക്കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി. ഗുപ്തയ്ക്ക് മൂന്ന് വര്‍ഷം തടവ് ലഭിച്ചു. പശ്ചിമ ബംഗാളില്‍ കല്‍ക്കരി ബ്ലോക്കുകള്‍ സ്വകാര്യ കമ്പനിക്ക് അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഏഴ് വര്‍ഷം വരെ തടവു ശിക്ഷകിട്ടാവുന്ന കുറ്റമായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.
വികാഷ് മെറ്റല്‍സ് ആന്‍ഡ് പവര്‍ ലിമിറ്റഡ് (വിഎംപിഎല്)കമ്ബനി എംഡി വികാസ് പന്തി, ഉന്നത ദ്യോഗസ്ഥനായ ആനന്ദ് എന്നിവര്‍ക്കും കോടതി നാല് വര്?ഷം തടവ് ശിക്ഷ വിധിച്ചു. 1971 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ഗുപ്തയ്ക്കെതിരെ കല്‍ക്കരി പാടം ഇടപാടുകളില്‍ നിരവധി കേസുകളുണ്ട്. മധു കോഡയേയും ഗുപ്തയേയും മറ്റൊരു കേസില്‍ പ്രത്യേക കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചിരുന്നു.ഗുപ്തയ്ക്കു പുറമേ കല്‍ക്കരി വകുപ്പ് മന് ജോയിന്റ് സെക്രട്ടറി കെ.എസ്. ക്രൊഫ, കല്‍ക്കരി മന്ത്രാലയത്തിലെ അക്കാലത്തെ ഡയറക്ടര്‍ കെ.സി. സമരിയ എന്നിവര്‍ക്ക് നാല് വര്‍ഷം തടവും ഡല്‍ഹി പട്യാല കോടതി വിധിച്ചു.
Post Your Comments