Latest NewsIndiaNews

കൽക്കരി കുംഭകോണം: മമത ബാനർജിയുടെ അനന്തരവനും ഭാര്യയ്ക്കും ഇഡിയുടെ നോട്ടീസ്

കൽക്കരി അഴിമതിയുമായി ബന്ധപ്പെട്ട് നവംബറിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്.

കൽക്കട്ട: കൽക്കരി അഴിമതിക്കേസുമായി ബന്ധപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും പാർട്ടി ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിക്കും, ഭാര്യയ്ക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. അഭിഷേകിനോട് മാർച്ച് 21 നും ഭാര്യയോട് 22 നും ഹാജരാകാനാണ് നിർദേശം.

കഴിഞ്ഞ വർഷം സെപ്തംബർ ആറിന് അഭിഷേകിനെ ഡൽഹിയിൽ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. പിന്നാലെ അഭിഷേകും ഭാര്യയും ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ മാർച്ച് 11ന് ഹർജി തള്ളി. ഇതോടെയാണ് കേസിൽ വീണ്ടും ഇഡി നോട്ടീസ് അയച്ചത്. 2021 മാർച്ച് 15 ന് അഭിഷേക് ബാനർജിയുടെ ഭാര്യാസഹോദരിയുടെ ഭർത്താവ് അങ്കുഷ്, ഭാര്യാപിതാവ് പവൻ അറോറ എന്നിവർക്ക് സിബിഐ നോട്ടീസ് നൽകിയിരുന്നു.

Read Also: ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ചെെനീസ് വിദേശകാര്യ മന്ത്രി

കൽക്കരി അഴിമതിയുമായി ബന്ധപ്പെട്ട് നവംബറിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെ ഇഡിയും സമാന്തര അന്വേഷണം ആരംഭിച്ചു. പശ്ചിമ ബംഗാളിലെ പടിഞ്ഞാറൻ ഭാഗത്ത് പ്രവർത്തിക്കുന്ന റാക്കറ്റ്, അനധികൃത ഖനനം നടത്തി ആയിരക്കണക്കിന് കോടിയുടെ കൽക്കരി കരിഞ്ചന്തയിൽ വിറ്റുവെന്നാണ് ആരോപണം. ഖനനത്തിന്റെ ചുമതല കോൾ ഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ഇസിഎല്ലിനായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button