IndiaNews

കൽക്കരി കുംഭകോണം: കോൺഗ്രസ് നേതാവ് നവീൻ ജിൻഡാലിനെതിരേ കോടതിയിൽ അന്തിമറിപ്പോർട്ട്

 

ന്യൂഡൽഹി: കൽക്കരി കുംഭകോണക്കേസിൽ കോൺഗ്രസ് നേതാവും വ്യവസായിയുമായ നവീൻ ജിൻഡാൽ, മുൻ കൽക്കരിവകുപ്പ് സഹമന്ത്രി ദസരി നാരായൺ റാവു, തുടങ്ങിയവർക്കെതിരെ സി ബി ഐ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് നൽകുന്നത് വൈകുന്നുവെന്നാരോപിച്ച് നേരത്തേ കോടതി സി.ബി.ഐയെ വിമർശിച്ചിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റ് സുരേഷ് സിംഗാളിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനും കോടതി സി.ബി.ഐക്ക് അനുമതി നൽകിയിരുന്നു. സിംഗാളിനെ മാപ്പുസാക്ഷിയായി പരിഗണിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button