പാചകത്തിനിടെ പാത്രങ്ങള്‍ കരി പിടിച്ചാല്‍ അത് കഴുകി വെളുപ്പിക്കാന്‍ ഇനി ഒരു പാട് സമയം വേണ്ട. പാത്രം ഏതുമാകട്ടെ ആദ്യം കരി പിടിച്ച പാനില്‍ നിറയെ തണുത്ത വെളളം നിറച്ച് തിളപ്പിക്കുക. അതിന് ശേഷം അതിലേക്ക് ഒരു കപ്പ് വിനാഗിരി, ഒരു കപ്പ് ബേക്കിങ് സോഡ എന്നിവ ചേര്‍ത്ത് ഉരച്ചു കഴുകാം. കോട്ടിങ് പോകാതെ പാന്‍ വെട്ടിതിളങ്ങിക്കിട്ടും.
നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഈ രീതിയിൽ കഴുകുന്നത് അവയുടെ കോട്ടിങ് ഇളകാനിടയാക്കില്ല. പാചകത്തിനിടെ പാത്രങ്ങള്‍ കരി പിടിച്ചാല്‍ ഇനി അത് കഴുകി വെളുപ്പിക്കാന്‍ ഈ പുതിയ രീതിയിലൂടെ പെട്ടന്ന് സാധിക്കുന്നതാണ്. വേവിക്കുന്ന ഭക്ഷണത്തില്‍ വെള്ളം കുറവാണെങ്കില്‍ തീ കുറച്ചിടുക എന്നതാണ് പാത്രം കരിപ്പിടിക്കാതിരിക്കാനുള്ള ലളിതമായ മാര്‍ഗ്ഗം.
Post Your Comments