മുംബൈ : 18 കാരിയായ യുവതി വസ്ത്രത്തില്‍ കുത്താനായി കടിച്ച് പിടിച്ച പിന്‍ അറിയാതെ വിഴുങ്ങി. ശ്വാസകോശത്തില്‍ കുരുങ്ങിയ പിന്‍ അവസാനം പുറത്തെടുക്കുന്നതിനായി 6 ദിവസമാണ് വേണ്ടിവന്നത്. ഗോവയിലാണ് സംഭവം. പിന്ന് പുറത്തെടുക്കാനായി യുവതിയും വീട്ടുകാരും ആശുപത്രികള്‍ പലതും കയറിയിറങ്ങി.എക്സറെ റിപ്പോര്‍ട്ടില്‍ പിന്ന് ശ്വാസകോശത്തില്‍ കുരുങ്ങിയതായി കണ്ടെത്തി. തുടര്‍ന്ന് എന്‍ഡോസ്കോപ്പി നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് നിര്‍ദ്ദേശിച്ചെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സമ്മതം നല്‍കിയില്ല. തുടര്‍ന്ന് ചെമ്പൂരിലെ സെന്‍ മള്‍ട്ടിസ്പെഷ്യലിറ്റി ആശുപത്രിയിലെത്തി ബ്രോങ്കോസ്‌കോപ്പിയിലൂടെയാണ് 3.5 സെ.മീ നീളമുളള പിന്ന് പുറത്തെടുത്തത്. പിന്‍ പുറത്തേക്ക് എടുക്കാന്‍ ഇനിയും വൈകിയിരുന്നെങ്കില്‍ ശ്വാസകോശത്തിലേയും കരളിലേയും രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിക്കുമായിരുന്നു. കൂടാതെ അണുബാധയ്ക്കും സാധ്യതയെറേയായിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ പറഞ്ഞതായ് റിപ്പോര്‍ട്ട്.
Post Your Comments