Life Style

പെര്‍ഫ്യൂം സുഗന്ധം ദീര്‍ഘനേരം നിലനിര്‍ത്താനുള്ള ചില വഴികള്‍.

പെര്‍ഫ്യൂം സുഗന്ധം നിലനില്‍ക്കുന്നില്ല എന്നൊരു പരാതി പരക്കെ ഉണ്ട്. കാലാവസ്ഥ വ്യതിയാനങ്ങളും ശാരീരിക അദ്വാനവുംകൊണ്ട് പലപ്പോഴും പെര്‍ഫ്യൂം സുഗന്ധം നമ്മളില്‍ നിന്ന് പോവാറുണ്ട് കൂടുതല്‍ പെര്‍ഫ്യൂം ഉപയോഗിച്ചാല്‍ കൂടുതല്‍ നേരം സുഗന്ധം നിലനില്‍ക്കും എന്നാണ് പലരുടെയും ധാരണ.എന്നാല്‍ ഇത് തെറ്റാണ്. പെര്‍ഫ്യൂം സുഗന്ധം ദീര്‍ഘനേരം നിലനിര്‍ത്താനുള്ള ചില വഴികള്‍ ഉണ്ട്. അവയെക്കുറിച്ച് ചിലത്.

നനഞ്ഞ സ്ഥലങ്ങളില്‍ പെര്‍ഫ്യൂമുകള്‍ സൂക്ഷിക്കാതിരിക്കുക കുളിമുറിയിലോ മറ്റ് നനഞ്ഞ സ്ഥലങ്ങളിലോ പെര്‍ഫ്യൂമുകള്‍ വച്ചാല്‍ അവിടത്തെ അന്തരീക്ഷ ആര്‍ദ്രതയും, ചൂടും നമ്മുടെ പെര്‍ഫ്യൂമിന്റെ സുഗന്ധം കുറയ്ക്കും .അതിനാല്‍ വാനിറ്റി ബാഗു പോലുള്ള തണുത്ത , ഉണങ്ങിയ പ്രതലങ്ങളില്‍ ഇവ സൂക്ഷിക്കുക .

ഒരു മോയിസ്ചുറൈസര്‍ പ്രയോഗിക്കുക മോയിസ്ചുറൈസര്‍ പുരട്ടിയ ശേഷം പെര്‍ഫ്യൂം സ്‌പ്രേ ചെയ്യുക . വരണ്ട ചര്‍മത്തെക്കാള്‍ കൂടുതല്‍ സ്‌പ്രേ നില നില്‍ക്കുന്നത് നനവുള്ള ചര്‍മത്തിലാണ് .

നനവുള്ള ശരീര ഭാഗങ്ങളില്‍ പ്രയോഗിക്കുക നിങ്ങളുടെ ചെവിയുടെ പിന്നില്‍ , കഴുത്ത് , കൈ മടക്കു ,കൈ തണ്ട, കാല്‍ മുട്ടിനു പിറകില്‍ , എന്നിവിടങ്ങളില്‍ പെര്‍ഫ്യൂം സ്‌പ്രേ ചെയ്താല്‍ ദിവസം മുഴുവന്‍ സുഗന്ധം നിലനില്‍ക്കും.

ഗുണ നിലവാരമുള്ള പെര്‍ഫ്യൂമുകള്‍ വാങ്ങുക പെര്‍ഫ്യൂമിന്റെ ഗുണനിലവാരത്തില്‍ വിട്ടു വീഴ്ച ചെയ്യാതിരിക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button