Latest NewsNewsIndia

പാരസെറ്റമോള്‍ ഉള്‍പ്പെടെ 53 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ല: റിപ്പോര്‍ട്ട് പുറത്ത്

മുംബൈ: കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റുകള്‍, പ്രമേഹ ഗുളികകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുപയോഗിക്കുന്ന മരുന്നുകള്‍ എന്നിവയുള്‍പ്പെടെ അന്‍പതിലധികം മരുന്നുകള്‍ ഇന്ത്യയുടെ ഡ്രഗ് റഗുലേറ്ററിന്റെ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു.

Read Also: നിര്‍ത്തിയിട്ട കാറിനുള്ളില്‍ അഞ്ചംഗകുടുംബം മരിച്ചനിലയില്‍

53 മരുന്നുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി ഇല്ല (നോട്ട് ഓഫ് സ്റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി- എന്‍എസ്‌ക്യു) എന്ന് കേന്ദ്ര ഡ്രേഗ്സ് സ്റ്റാന്‍ഡേര്‍ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍(സിഡിഎസ് സിഒ) ഏറ്റവും പുതിയഡ്രഗ് അലേര്‍ട്ട് ലിസ്റ്റില്‍ പറയുന്നു.

സംസ്ഥാന ഡ്രഗ് ഓഫീസര്‍മാര്‍ നടത്തുന്ന പ്രതിമാസ മരുന്ന് പരിശോധനയിലാണ് എന്‍എസ്‌ക്യു അലേര്‍ട്ട് സൃഷ്ടിക്കുന്നത്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മരുന്നുകളായ വിറ്റാമിന്‍ സി, ഡി3 ഗുളികള്‍, വിറ്റാമിന്‍ ബി കോംപ്ലക്സ്, വിറ്റാമിന്‍ സി സോഫ്റ്റ്ജെല്‍സ്, ആന്റി ആസിഡ് പാന്‍-ഡി, പാരസെറ്റമോള്‍ ടാബ് ലറ്റ്സ്ഐപി 500എംജി, ആന്റി-ഡയബെറ്റിക് ഡ്രഗ് ഗ്ലിമെപിറൈഡ്, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള ടെല്‍മിസര്‍ട്ടന്‍ തുടങ്ങി 53 മരുന്നുകളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്.

ഹെറ്ററോ ഡ്രഗ്‌സ്, ആല്‍കെം ലബോറട്ടറീസ്, ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍), കര്‍ണാടക ആന്റിബയോട്ടിക്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, മെഗ് ലൈഫ് സയന്‍സസ്, പ്യുവര്‍ ആന്‍ഡ് ക്യൂര്‍ ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയവയാണ് ഈ മരുന്നുകള്‍ നിര്‍മിക്കുന്നത്.

ആമാശയ അണുബാധകള്‍ ചികിത്സിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ , പിഎസ് യു ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മിക്കുന്ന മെട്രോണിഡാസോളും ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടവയില്‍ പെടുന്നു. അതുപോലെ, ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് വിതരണം ചെയ്യുന്നതും ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള പ്യുവര്‍ ആന്‍ഡ് ക്യൂര്‍ ഹെല്‍ത്ത്‌കെയര്‍ നിര്‍മിച്ചതുമായ ഷെല്‍കലും പരിശോധനയില്‍ വിജയിച്ചില്ല. കൂടാതെ, കൊല്‍ക്കത്തയിലെ ഒരു ഡ്രഗ് ടെസ്റ്റിങ് ലാബ് അല്‍കെം ഹെല്‍ത്ത് സയന്‍സിന്റെ ആന്റിബയോട്ടിക്കുകളായ ക്ലാവം 625, പാന്‍ ഡി എന്നിവ വ്യാജമാണെന്ന് കണ്ടെത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button