കൊല്ലം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കാൻ സർട്ടിഫിക്കറ്റുകളിൽ ഹോളോഗ്രാം പതിപ്പിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി ആർ ബിന്ദു. തെറ്റായ പ്രവണതകൾ സമൂഹത്തിലുണ്ടെന്നും ഇതിനെതിരെ ശക്തമായ പ്രതിരോധം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ഓരോ സർട്ടിഫിക്കറ്റിനും പ്രത്യേക തിരിച്ചറിയൽ സംവിധാനമൊരുക്കുന്നത് വലിയ സാമ്പത്തിക ചെലവുണ്ടാക്കുമെന്നും എന്നാൽ, ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉറപ്പാക്കാൻ അത്തരം പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും ആർ ബിന്ദു വ്യക്തമാക്കി. വ്യാജരേഖ ചമയ്ക്കുന്നത് തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണെന്നും ഒന്നോ രണ്ടോ പേർ ചെയ്യുന്നതിനെ സാമാന്യവത്കരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, നിഖില്‍ തോമസ്‍ എന്ന വിദ്യാര്‍ത്ഥി സർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാല വെളിപ്പെടുത്തി. മാധ്യമവാർത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ, ഇക്കാര്യം പരിശോധിച്ചുവെന്നും നിഖില്‍ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്നും രജിസ്ട്രാർ സന്ദീപ് ഗാന്ധി വ്യക്തമാക്കി.
Post Your Comments