ദോഹ: ഖത്തര്‍ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കില്‍ നിന്ന് പിന്മാറുന്നു. ഖത്തര്‍ പെട്രോളിയം മന്ത്രി സാദ് അല്‍ കാബിയാണ് വാര്‍ത്താസമ്മേളനത്തില്‍ ഈ കാര്യം അറിയിച്ചത്. 2019 ജനുവരിയിലാണ് തീരുമാനം നടപ്പിലാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ദ്രവ രൂപത്തിലുള്ള പ്രകൃതി വാതകം ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന രാജ്യം കൂടിയാണ് ഖത്തര്‍. 1961ല്‍ ആണ് ഖത്തര്‍ ഒപെക്കില്‍ അംഗമാകുന്നത്. 600,000 ബാരല്‍ എണ്ണയോളം ഖത്തര്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.
എണ്ണ വിതരണക്കാരായ പതിനഞ്ചോളം രാജ്യങ്ങളാണ് ഒപെക്ക് കൂട്ടായ്മയിലുള്ളത്. സൗദി അറേബ്യ, യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനുമേല്‍ പ്രതിരോധം ഏര്‍പ്പെടുത്തിയ അവസ്ഥയിലാണ് ഖത്തര്‍ ഇങ്ങനെയൊരു തീരുമാനം കെെക്കൊണ്ടിരിക്കുന്നത്. ഡിസംബര്‍ 9 ന് നടക്കുന്ന ഒപെക്ക് യോഗത്തില്‍ ഖത്തര്‍ ഒൗദ്യോഗിക തീരുമാനം എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments