വിയന്ന: ഒപെകിന്റെ (ഓര്ഗനൈസേഷന് ഓഫ് ദി പെട്രോളിയം എക്സ്പോര്‍ട്ടിങ് കണ്ട്രീസ് ) നിര്‍ണായക യോഗം ഇന്ന് നടക്കും. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലാണ് യോഗം നടക്കുന്നത്. എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ 15 രാഷ്ട്രങ്ങളാണു അംഗങ്ങളായുള്ളത്. അതേസമയം കഴിഞ്ഞ ദിവസം ഇതില്‍ നിന്ന് പന്മാറുന്നതായി ഖത്തര്‍ അറിയിച്ചു.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഇടിയുന്ന സാഹചര്യത്തില്‍ ഔപെക് ഈ കൂട്ടായ്മയില്‍ ഇല്ലാത്ത രാജ്യങ്ങളുമായാണ് ചര്‍ച്ച നടത്തുന്നത്. ഈ ചര്‍ച്ചയില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. എണ്ണ ഉല്പാദന നിയന്ത്രണത്തെക്കുറിച്ചായിരിക്കും ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ത്തി കാട്ടുക എന്നാണ് സൂചന.
Post Your Comments