Latest NewsBusiness

രാജ്യത്തെ ആശങ്കയിലാഴ്ത്തി ഒപെക് രാജ്യങ്ങളുടെ തീരുമാനം : ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധന വില കുതിച്ചുയരുമെന്ന് സൂചന. വില കൂടുന്നതിനു പിന്നില്‍ ഒപെക് രാജ്യങ്ങളുടെ കൂട്ടായ തീരുമാനമാണ്. ഇതോടെ രാജ്യാന്തര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില ഉയര്‍ന്നു. ബാരലിന്റെ വില 70 ഡോളറിനടുത്തേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ദിവസം 2019 ലെ ഏറ്റവും ഉയര്‍ന്ന വിലയായ 67.38 ഡോളര്‍ രേഖപ്പെടുത്തി. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് എണ്ണ വിപണി ഇപ്പോള്‍.

ഒപെക് രാജ്യങ്ങള്‍ ഉത്പാദനം വെട്ടികുറക്കുന്നതാണ് ഇതിനു പ്രധാന കാരണം. ഇതിന്റെ ഭാഗമായി സൗദി അറേബ്യ പ്രതിദിന ഉത്പാദനം അഞ്ചു ലക്ഷം ബാരല്‍ കുറച്ചിട്ടുണ്ട്. മാര്‍ച്ചില്‍ ഉത്പാദനം വീണ്ടും കുറക്കുമെന്നും സൗദി വ്യക്തമാക്കിയിട്ടുണ്ട്.

റഷ്യ പ്രതിദിന ഉത്പാദനം 90000 ബാരല്‍ കുറച്ചിട്ടുണ്ട്. ഒപ്പം മറ്റു പ്രമുഖ ഉത്പാദക രാജ്യങ്ങളായ ഇറാന്‍, വെനസ്വേല എന്നീ രാജ്യങ്ങള്‍ക്കെതിരായ അമേരിക്കന്‍ ഉപരോധവും രാജ്യാന്തര മാര്‍ക്കറ്റിലെ സപ്ലൈ കുറയുന്നതിന് കാരണമായി. ഒപെക് രാജ്യങ്ങളും അതില്‍ ഉള്‍പ്പെടാത്ത റഷ്യ പോലുള്ള രാജ്യങ്ങളും ചേര്‍ന്ന് ഉത്പാദനം പ്രതിദിനം 12 ലക്ഷം ബാരല്‍ കണ്ട് വെട്ടികുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button