Latest NewsInternational

ഈ രാജ്യത്തേയ്ക്കുള്ള എണ്ണകയറ്റുമതി സൗദി വെട്ടികുറച്ചു

റിയാദ് : ഈ രാജ്യത്തേയ്ക്കുള്ള എണ്ണകയറ്റുമതി സൗദി വെട്ടികുറച്ചു. അമേരിക്കയിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി കുറയ്ക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. അടുത്തമാസം മുതല്‍ ദിവസവും 5.82 ലക്ഷം വീപ്പ ക്രൂഡ് ഓയില്‍ കയറ്റുമതി കുറയ്ക്കാനാണ് തീരുമാനം.
മുപ്പതുവര്‍ഷത്തിനിടെ സൗദി അറേബ്യ ഏറ്റവും താഴ്ന്ന അളവില്‍ അമേരിക്കയിലേക്ക് ക്രൂഡ് ഓയില്‍ കയറ്റുമതിചെയ്യുന്ന സാഹചര്യമാണ് സംജാതമായിട്ടുള്ളത്. കഴിഞ്ഞ മൂന്നുമാസം അമേരിക്കയിലേക്കുള്ള ശരാശരി എണ്ണ കയറ്റുമതി താരതമ്യം ചെയ്യുമ്പോള്‍ 40 ശതമാനം കുറവാണിത്. ആഗോള എണ്ണവിപണിയില്‍ വില ഇടിഞ്ഞ സാഹചര്യത്തില്‍ ഒപെക് രാജ്യങ്ങള്‍ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഒപെകിന് പുറത്തുള്ളവരും ഉത്പാദനം കുറയ്ക്കും. പ്രതിദിനം 12 ലക്ഷം ബാരലിന്റെ ഉത്പാദനം കുറയ്ക്കാനാണ് ധാരണ. ഈ സാഹചര്യത്തിലാണ് അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ കുറവുവരുത്തുന്നത്.
സൗദി അറേബ്യ ദിവസവും 11.1 ദശ ലക്ഷം വീപ്പ ക്രൂഡ് ഓയിലാണ് ഉത്പാദിപ്പിക്കുന്നത്. എന്നാല്‍, ജനുവരിമുതല്‍ ഇത് 10.2 ദശലക്ഷമായി കുറയ്ക്കുമെന്ന് ഊര്‍ജവകുപ്പ് മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് വ്യക്തമാക്കിയിരുന്നു. എണ്ണ ഉത്പാദനം കുറയ്ക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നാല്‍, ഇത് പരിഗണിക്കാതെയാണ് ഉത്പാദനം കുറയ്ക്കാന്‍ ഒപെകും ഇതരരാജ്യങ്ങളും തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button