റിയാദ് : എണ്ണ ഉല്‍പ്പാദന നിയന്ത്രണത്തില്‍ മാറ്റമില്ലെന്ന് സൗദി അറേബ്യ. എണ്ണ ഉല്‍പ്പാദന നിയന്ത്രണം ഈ വര്‍ഷം അവസാനം വരെ തുടരും.വിപണിയില്‍ ആവശ്യത്തിലധികം എണ്ണ സ്റ്റോക്കുള്ള സാഹചര്യത്തിലാണ് പുതിയ നീക്കം. എണ്ണ നിയന്ത്രണം തുടരാന്‍ ഒപെകും റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും എടുത്ത തീരുമാനവുമായി മുന്നോട്ട് പോകാനാണ് സൗദിയുടെ തീരുമാനം. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എണ്ണ ഉല്‍പാദന നിയന്ത്രണം 2019 അവസാനം വരെ തുടര്‍ന്നേക്കും. സൗദി ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ഒപെക് കൂട്ടായ്മയിലെ ചില ഊര്‍ജ്ജ മന്ത്രിമാര്‍ അസര്‍ബൈജാനിലെ ബാകുവില്‍ ഒത്തുചേര്‍ന്നപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതേസമയം, തീരുമാനം ഇന്ത്യ ഉള്‍പ്പെടെയുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങളെ തീരമാനം കാര്യമായി ബാധിയ്ക്കും. പ്രമുഖ ഉല്‍പാദന രാജ്യങ്ങളായ ഇറാന്‍, വെനിസുല എന്നിവക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം വിപണിയില്‍ എണ്ണ സ്റ്റോക്ക് കുറയാന്‍ കാരണമായിട്ടില്ല. എന്നാല്‍ ഈ വിഷയത്തില്‍ അന്തിമമായ തീരുമാനം 2019 മധ്യത്തിലാണ് എടുക്കുക.
Post Your Comments