തിരുവനന്തപുരം : സർക്കാർ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പൂർണമായും നീക്കണമെന്ന് ആവശ്യം. വിലക്ക് നീക്കിയില്ലെങ്കിൽ മാധ്യമ പ്രവർത്തകർ നാളെ സെക്രട്ടറിയേറ്റിന് മുമ്പിൽ മാർച്ച് നടത്തുമെന്ന് പത്രപ്രവർത്തക യൂണിയൻ അറിയിച്ചു.
മാധ്യമ നിയന്ത്രണത്തിൽ ഭേദഗതികൾ വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നിയമസഭയെ അറിയിച്ചിരുന്നു. നിലവിലെ മാനദണ്ഡങ്ങൾ പരിഗണിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്.
Post Your Comments