തിരുവനന്തപുരം : മനോരമ ന്യൂസിലെ നിഷ പുരുഷോത്തമന്‍ , ഏഷ്യനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കമലേഷ് എന്നിവർക്ക് നേരെയുള്ള അപകീര്‍ത്തി പ്രചാരണത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍. ഇഷ്ടമില്ലാത്ത വാര്‍ത്ത വരുമ്പോള്‍ രാഷ്ട്രീയ കക്ഷികളുടെ സൈബര്‍ പോരാളികള്‍ മാധ്യമപ്രവര്‍ത്തകരുടെ നേര്‍ക്കു കുതിര കയറുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് ഒരു നിലയ്ക്കും അനുവദിക്കാനാവില്ല. ജനാധിപത്യത്തിന്റെ എന്നല്ല , മനുഷ്യത്വത്തിന്റെ തന്നെ സീമകള്‍ ലം ഘിക്കുന്ന വിധത്തിലാണ് വനിതകളടക്കം മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ സൈബര്‍ പോരാളികള്‍ അഴിഞ്ഞാടുന്നത്.
ജനാധിപത്യത്തില്‍ ബഹുകക്ഷി രാഷ്ട്രീയത്തിനൊപ്പം അനിവാര്യമാണ് മാധ്യമ സ്വാതന്ത്ര്യവും.ഭരണാധികാരികള്‍ മാറിവരികയും കാലികമായി സജീവമായി നില്‍ക്കുന്ന വിഷയങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നതു സ്വാഭാവികമാണ്. കേന്ദ്രത്തിലായാലും കേരളത്തിലായാലും കഴിഞ്ഞ കാല ങ്ങളിലെല്ലാം അങ്ങനെയാണ്. മാധ്യമങ്ങള്‍ ഭരണകൂടങ്ങളെ കൈകാര്യം ചെയ്തിട്ടുള്ളതെന്നു . യൂണിയൻ വ്യക്തമാക്കി.
പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ മനോരമ ന്യൂസിലെ നിഷ പുരുഷോത്തമന്‍ , ഏഷ്യനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കമലേഷ് എന്നിവരുടെ കുടുംബത്തെപ്പോലും അപഹസിച്ചുകൊണ്ടാണ് ആക്രമണം അഴിച്ചു വിടുന്നത് അങ്ങേയറ്റം അപലപനീയമായ നടപടിയാണ് സാമൂഹിക മാധ്യമ ഇടം അപകീര്‍ത്തി പ്രചാരണത്തിന് വേദിയാക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്ത് കര്‍ക്കശ ശിക്ഷ ഉറപ്പാക്കണമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും മുഖ്യമന്ത്രിയോടും സംസ്ഥാന പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടു .
Post Your Comments