തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്‍ ചാനലിനും വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു. ഇത് സംബന്ധിച്ച് തിരുവനന്തപുരത്താണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. തിരുവനന്തപുരം പ്രസ് ക്ലബ്, പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി, കെഎന്‍ഇഎഫ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചത്.
വിവിധ മാധ്യമസ്ഥാപനങ്ങിലെ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെയാണ് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നീ ചാനലുകളുടെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്തവിനിമയ വകുപ്പ് തടഞ്ഞത്. എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ പ്രക്ഷേപണം പുനഃസ്ഥാപിച്ചു. തുടര്‍ന്ന് രാവിലെ 9.30ഓടെ മീഡിയ വണ്‍ ചാനലിന്റെ പ്രക്ഷേപണവും പുനഃസ്ഥാപിച്ചു
Post Your Comments