Latest NewsKerala

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നാലാം ദിവസവും നിയമസഭ പിരിഞ്ഞു

തിരുവന്തപുരം: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നാലാം ദിവസവും നിയമസഭ പിരിഞ്ഞു. സഭയിലെ പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് സഭയില്‍ ചോദ്യോത്തരവേള റദ്ദാക്കിയിരുന്നു. അതേസമയം നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് സഭയെ അറിയിച്ചെങ്കിലും, മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രകോപിതരായി സമരം പ്രഖ്യാപിച്ചിരിക്കുകയാണ് യുഡിഎഫ്. മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സത്യഗ്രഹമിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടപടികള്‍ ആരംഭിച്ചപ്പോള്‍ സഭ അറിയിച്ചിരുന്നു. ശബരിമല വിഷയത്തില്‍ എസ് ശിവകുമാര്‍, എന്‍.ജയരാജ്, പാറയ്ക്കല്‍ അബ്ദുള്ള എന്നിവരാണ് സമരം നടത്തുക.

മന്ത്രി കെ.ടി. ജലീല്‍ ഉള്‍പ്പെട്ട ബന്ധുനിയമനമാണ് പ്രതിപക്ഷം ഇന്ന് സഭയില്‍ അടിയന്തരപ്രമേയമായി അവതരിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസം പ്രതിപക്ഷം ഉന്നയിച്ച ശബരിമല വിഷയത്തിലെ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതോടെ സഭ പ്രക്ഷുബ്ധമാകുകയായിരുന്നു. പ്രതിഷേധം കടുത്തതോടെ സഭാ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിക്കുകയായിരുന്നു.

മുഖ്യമന്ത്രി ആര്‍എസ്എസുമായി ഒത്തുകളിക്കുകയാണെന്ന് ചെന്നിത്തല സഭയില്‍ ആരോപിച്ചു. അന്നദാനത്തിന് ആര്‍എസ്എസ് സംഘടനയ്ക്ക് അനുമതി നല്‍കിയത് ഇതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടിരുന്നു. വത്സന്‍ തില്ലങ്കേരിയുടെ കൈയിലായിരുന്നു ആഭ്യന്തരവകുപ്പെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. യുഡിഎഫ് സമരം ബിജെപിയുമായുള്ള ഒത്തുകളിയാണെന്ന് മുഖ്യമന്ത്രി ചെന്നിത്തലയ്ക്ക് മറുപടി നല്‍കി. ഈ ഒത്തുകളി എല്ലാവര്‍ക്കും മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button