കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിപ്പെട്ട് കന്യാസ്ത്രീകള്‍ക്ക് നീതി കിട്ടുമെന്ന് കരുതുന്നില്ലന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. പ്രതിയായ ബിഷപ്പിനെ ഇപ്പോഴും സംരക്ഷിക്കുകയാണ്. അതേസമയം ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം കലണ്ടറില്‍ തൂക്കി പ്രതിയെ മഹത്വ നല്‍ക്കരിക്കുന്നതെന്തിനാണെന്നും രേഖ ചോദിച്ചു. കൂടാതെ ക്രിസ്ത്യന്‍ സന്യാസസഭകളില്‍കന്യാസ്ത്രീകള്‍ക്കായി ആഭ്യന്തര പരാതിപരിഹാര സമിതി വേണം. ഈ കേസുമായി മുന്നോട്ട് പോകുമെന്നും അവര്‍ അറിയിച്ചു.
സമരത്തിനിറങ്ങിയ കന്യാസ്ത്രീകളെ അപമാനിച്ച പിസി ജോര്‍ജ് എംഎല്‍എയെ രണ്ട് തവണ വിളിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരായില്ല. അതേസമയം വിഷയത്തില്‍ ഒരു തവണ
വിശദീകരണം നല്‍കിയ അദ്ദേഹം ക്യന്യാസ്ത്രീകളോട് മാപ്പ് പറയാന്‍ തയ്യാറായിട്ടില്ല എന്നും രേഖ അറിയിച്ചു. അതേസമയം പികെ ശശി വിഷയം തനിക്ക് വിചിത്രമായാണ് തോന്നുന്നത്. പീഡന പരാതി ഇതുവരെ പോലീസിന് കൈമാറത്തതു കൊണ്ടാണിതെന്നും അവര്‍ പറഞ്ഞു.
ശശിക്ക് പാര്‍ട്ടി നല്‍കിയ ആറുമാസത്തെ സസ്‌പെന്‍ഷന്‍ മതിയായ ശിക്ഷയല്ലെന്നും വിഷയത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിട്ടുണ്ടെന്നും റേഖ അറിയിച്ചു എന്നാല്‍ പരാതിക്കാരിയായ യുവതി ഹാജരാകാന്‍ തയ്യാറാകുന്നില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേസില്‍ ഡി.ജി.പിയോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും രേഖ ശര്‍മ അറിയിച്ചു.
Post Your Comments