ശിവമോഗ: കർണാടകയിലെ ശിവമോഗ ജില്ലയിൽ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വൈദികൻ അറസ്റ്റിൽ. ഫാദർ ഫ്രാൻസിസ് ഫെർണാണ്ടസിനെയാണ് അറസ്റ്റ് ചെയ്തത്. കോട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്.
Read Also : വയനാട് മെഡിക്കൽ കോളജ്: അടുത്ത അധ്യായന വർഷം ക്ലാസ് ആരംഭിക്കാനായി സൗകര്യങ്ങളൊരുക്കാൻ നിർദ്ദേശിച്ച് മന്ത്രി
പ്രതി പെൺകുട്ടിയെ ജാതീയമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്. ബഞ്ചാര സമുദായത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സേക്രഡ് ഹാർട്ട് കോളജിലെ അധ്യാപകനായ വൈദികൻ വിദ്യാർത്ഥിയായ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.
പെൺകുട്ടികളെ ശല്യം ചെയ്യുന്നത് വൈദികൻ്റെ പതിവാണെന്ന് ബഞ്ചാര സമുദായ പ്രവർത്തകനായ ഗിരീഷ് ആരോപിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Post Your Comments