തിരുവനന്തപുരം : ബ്രൂവറി അനുമതിയിൽ എക്‌സൈസ് മന്ത്രിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസ് കോടതിയിൽ ചെന്നിത്തല നേരിട്ടെത്തി പരാതി നൽകും. മുഖ്യമന്ത്രിയെയും എക്‌സൈസ് മന്ത്രിയെയും പ്രതിയാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
പുതിയ ബ്രുവറികളും ഡിസ്ലറികളും അനുവദിക്കുന്നതിൽ നിയന്ത്രണമില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു . ഈ വിഷയവുമായി ബന്ധപ്പെട്ട സമിതിയുടെ റിപ്പോർട്ട് നിയമസഭയിൽ നൽകിയതായും അദ്ദേഹം അറിയിച്ചു.
നിയമസഭയിൽ കെ.എൻ.ഐ ഖാദറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ത്രീ സ്റ്റാർ പദവിയിലും അതിന് മുകളിൽ സ്റ്റാർ പദവിയിലുള്ള 121 ഹോട്ടലുകൾക്ക് പുതുതായി ബാർ ലൈസൻസ് നൽകിയതായും മന്ത്രി അറിയിച്ചു
Post Your Comments