ന്യൂഡല്‍ഹി: പാര്‍ലമെന്റിലേക്ക് ഇന്ന് മാര്‍ച്ച് നടത്താനൊരുങ്ങി കര്‍ഷകര്‍. കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുക, കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുക, ഇവ നടപ്പാക്കാനായി പാര്‍ലമെന്റ് പ്രത്യേകം സമ്മേളിച്ച് നിയമം നിര്‍മിക്കുക എന്ന ആവശഅയങ്ങള്‍ ഉന്നയിച്ചാണ് പാര്‍ലമെന്റിലേക്ക് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ ഇന്ന് മാര്‍ച്ച് നടത്തുന്നത്.
കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുക, കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുക, ഇവ നടപ്പാക്കാനായി പാര്‍ലമെന്റ് പ്രത്യേകം സമ്മേളിച്ച് നിയമം നിര്‍മിക്കുക എന്നിവയാണ് കര്‍ശകരുടെ മുഖ്യ ആവശ്യങ്ങള്‍. മാര്‍ച്ചിന് മുന്നോടിയായി ദില്ലിയുടെ നാല് അതിരുകളില്‍ നിന്ന് പുറപ്പെട്ട ജാഥകള്‍ രാംലീലാ മൈതാനിയിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്.
നാളെ രാവിലെ രാംലീലാ ഗ്രൗണ്ടില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്ന് കര്‍ഷകസമ്മേളനം ചേരും. അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ സമിതിയുടെ ആഭിമുഖ്യത്തിലാണ് രാജ്യതലസ്ഥാനത്ത് രണ്ട് ദിവസത്തെ സമരം സംഘടിപ്പിച്ചിരിക്കുന്നത്.
Post Your Comments