Latest NewsNews

യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടി ബോബ് മാര്‍ലിയുടെ റെഗ്ഗെ സംഗീതം

ജമൈക്കന്‍ സംഗീതജ്ഞന്‍ ബോബ് മാര്‍ലി പ്രസിദ്ധമാക്കിയ റെഗ്ഗെ സംഗീതം യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടി. ആഗോള സാംസ്‌കാരിക പൈതൃക പട്ടികയിലാണ് റെഗ്ഗെ സംഗീതത്തേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബഹാമിയന്‍ സ്‌ട്രോ ക്രാഫ്റ്റ്, സൗത്ത് കൊറിയന്‍ റെസ്ലിംഗ്, ഐറിഷ് പെര്‍ഫ്യൂം എന്നിവയോട് മത്സരിച്ചാണ് നേട്ടം കൈവരിച്ചത്. അതേസമയം അനീതി, പ്രതിരോധം, പ്രണയം, മാനവികത, തുടങ്ങിയ വിഷയങ്ങളെ അന്താരാഷ്ട്ര സംവാദങ്ങളിലേക്ക് നയിച്ചതില്‍ ബോബ് മാര്‍ലിയുടെ റെഗ്ഗെ സംഗീതത്തിന് വലിയ പങ്കുണ്ടെന്ന് യുനെസ്‌കോ പറഞ്ഞു.

ജമൈക്കയില്‍നിന്ന് ഉരുത്തിരിഞ്ഞ റെഗ്ഗെ സംഗീതം മാര്‍ലിയാണ് ലോകത്തിനു മുന്നിലെത്തിച്ചത്. 1960 കളിലായിരുന്നു ഇത്. അക്കാലത്ത് ജമൈക്ക നേരിട്ട അനീതിയുടെയും പ്രതിരോധത്തിന്റെയും മുഖമായിരുന്നു മാര്‍ലിയുടെ സംഗീതം എടുത്തപു കാട്ടിയത്. അതേസമയം ജമൈക്കയുടെ പിന്തുണയോടെയാണ് ഈ നേട്ടം. ഈ വര്‍ഷം മൗറീഷ്യസില്‍ നടന്ന യുഎന്‍ ഏജന്‍സിയുടെ യോഗത്തില്‍ ജമൈക്ക ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button