ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ദുര്‍ഗാപൂജയെ മനുഷ്യരാശിയുടെ അമൂല്യമായ പാരമ്പര്യ സ്വത്തായി യുനസ്‌കോ പ്രഖ്യാപിച്ചതില്‍ അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുര്‍ഗാപൂജയെ ആത്മീയ ലോക പൈതൃകമെന്നാണ് യുനെസ്‌കോ വിശേഷിപ്പിച്ചിരുന്നത്. ദുര്‍ഗാദേവി പ്രതിമയുടെ ചിത്രത്തിനൊപ്പമാണ് യുനസ്‌കോ ഇക്കാര്യം പ്രഖ്യാപിച്ചത്.
Read Also : ഇന്ത്യയുടെ പ്രതിരോധം കൂടുതല്‍ ശക്തമാകുന്നു : ഫ്രാന്‍സുമായി കൈകോര്‍ത്ത് ഇന്ത്യ
‘കൊല്‍ക്കത്തയിലെ ദുര്‍ഗാപൂജ ലോക പൈതൃകപ്പട്ടികയില്‍, ഇന്ത്യക്ക് അഭിനന്ദനം’, യുനെസ്‌കോ ട്വീറ്റ് ചെയ്തു. ലോക പൈതൃകപ്പട്ടികയില്‍പ്പെടുന്ന ഏഷ്യയിലെ ആദ്യ ഉത്സവാഘോഷമാണ് ദുര്‍ഗാപൂജ. ആറു സാംസ്‌കാരിക വിദഗ്ധര്‍ അടങ്ങിയ സമിതിയാണ് ദുര്‍ഗാപൂജയെ തെരഞ്ഞെടുത്തത്. ഡിസംബര്‍ 15ന് പാരീസില്‍ ചേര്‍ന്ന യുനസ്‌കോയുടെ പതിനാറാമത് യോഗമാണ് ദുര്‍ഗാപൂജയെ ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ലോക പൈതൃകപ്പട്ടികയില്‍പ്പെടുന്ന ഏഷ്യയിലെ ആദ്യ ഉത്സവാഘോഷമാണ് ദുര്‍ഗാപൂജ. നേട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഓരോ ഇന്ത്യക്കാരന്റെയും അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമാണ്. ദുര്‍ഗാപൂജ നമ്മുടെ ഏറ്റവും മികച്ച പാരമ്പര്യവും ധാര്‍മികതയും എടുത്തു കാണിക്കുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments