Latest NewsIndiaInternational

കൊൽക്കത്തയിലെ ദുർഗ്ഗാപൂജ : പൈതൃക പദവി നൽകി ആദരിച്ച് യുനെസ്കോ

കൊൽക്കത്ത: ലോകപ്രശസ്തമായ ദുർഗ പൂജക്ക് പൈതൃക പദവി നൽകി ആദരിച്ച് യുനെസ്ക്കോ. പശ്ചിമബംഗാളിലെ കൊൽക്കത്ത നഗരത്തിൽ നടക്കുന്ന ദുർഗ്ഗാപൂജയ്ക്ക് പൈതൃക പദവി നൽകുന്ന കാര്യം പാരീസിൽ നടന്ന യോഗത്തിൽ വച്ചാണ് യുനെസ്ക്കോയുടെ പതിനാറാം കമ്മിറ്റി തീരുമാനം പ്രഖ്യാപിച്ചത്. ദുർഗ പൂച്ചയുടെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് യുനെസ്കോയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ അവർ ഈ വിവരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ശില്പകലയുടെ ഭംഗി കൊണ്ട് മങ്ക ചരിത്രം വിളിച്ചോതുന്ന ദുർഗ്ഗാപൂജയുടെ പന്തലുകൾ അതിമനോഹരമാണ്. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ഈ നേട്ടത്തിൽ, വളരെയധികം സന്തോഷം തോന്നുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ദുർഗാപൂജ ഒരു ഉത്സവം മാത്രമല്ല, ബംഗാളിയുടെ വികാരമാണെന്നാണ് മുഖ്യമന്ത്രി മമതാ ബാനർജി ഇതേക്കുറിച്ച് പ്രതികരിച്ചത്. ഏഷ്യ ഭൂഖണ്ഡത്തിൽ തന്നെ ഈ പട്ടികയിൽ ഇടം നേടുന്ന ആദ്യത്തെ ഉത്സവമാണ് ദുർഗാപൂജ.

shortlink

Related Articles

Post Your Comments

Related Articles


Back to top button