തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് അവിടെ യാതൊരു സൗകര്യങ്ങളുമില്ലെന്നും ഒരു ഓലപ്പുരയെങ്കിലും ഈ തീര്‍ത്ഥാടനകാലത്ത് നിര്‍മിക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തത് ഭക്തര്‍ ശബരിമലയിലെത്തരുതെന്ന് നിര്‍ബന്ധബുദ്ധിയുള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎമ്മും സംഘപരിവാറും ഒത്തുകളിക്കുന്നുവെന്നും പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മേഖല റിപ്പോര്‍ട്ടിങ് നടത്തി പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തിയിട്ടും സിപിഐയുടെ സംസ്ഥാന കൗണ്‍സിലിന് മുഖ്യമന്ത്രിയുടെ നിലപാടിനോട് വിയോജിക്കേണ്ടി വന്നു. സിപിഐയെ ബോധ്യപ്പെടുത്താന്‍ കഴിയാത്ത കാര്യം ജനങ്ങളെ എങ്ങനെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
സര്‍ക്കാരിന്റെ പിടിപ്പുകേടും മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും അനാവശ്യമായ നിയന്ത്രണങ്ങളും ബിജെപിആര്‍എസ്എസ് സംഘം നടത്തുന്ന അനാവശ്യ സമരങ്ങളുമാണ് ശബരിമയില്‍ തീര്‍ത്ഥാടകര്‍ക്ക് വരാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ പിരിഞ്ഞതിന് പിന്നാലെ സഭയ്ക്ക് പുറത്ത് വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
Post Your Comments