കണ്ണൂർ: ആര്‍എസ്‌എസ് ശാഖകളില്‍ നിയുദ്ധ എന്ന പേരില്‍ പരിശീലനം നല്‍കുന്നുണ്ടെന്ന് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ശാഖകള്‍ പോലീസ് നിരീക്ഷിക്കണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആവശ്യപ്പെട്ടു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു.
കണ്ണൂര്‍ എസ്പി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആര്‍എസ്‌എസ് ശാഖയിലെ കായിക പരിശീലനത്തിന്റെ കാര്യം ശോഭ സുരേന്ദ്രന്‍ വെളിപ്പെടുത്തിയെന്നും ഇത് നിയമ വാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും പി ജയരാജൻ പറഞ്ഞു.
പ്രസംഗത്തിനെതിരെ ശോഭ സുരേന്ദ്രന്റെ പേരിൽ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ആർ എസ്‌എസ് ശാഖകളിൽ പരിശീലനം നേടുന്നവർക്കെതിരെ കേസെടുക്കണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടു.
Post Your Comments