Latest NewsIndia

പുതിയ ശിവസേന സഖ്യത്തിന്‌ തീഹാര്‍ ജയിലില്‍ നിന്ന് കോണ്‍ഗ്രസ്‌ നേതാവ്‌ പി.ചിദംബരത്തിന്റെ ഉപദേശം

രാഷ്‌ട്രപതി ഭരണം പിന്‍വലിക്കാന്‍ പുലര്‍ച്ചെ നാലുമണിക്ക്‌ രാഷ്‌ട്രപതിയെ വിളിച്ചെഴുന്നേല്‍പ്പിച്ചത്‌ രാഷ്‌ട്രപതിയുടെ ഓഫീസിനുനേര്‍ക്കു നടന്ന ആക്രമണമാണിത്‌.

ന്യൂഡല്‍ഹി: സ്വന്തം പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കുമീതേ മൂന്നുപാര്‍ട്ടികളുടെയും പൊതുതാല്‍പര്യങ്ങള്‍ക്കും മുൻഗണന നൽകണമെന്ന ഉപദേശവുമായി ചിദംബരം. കര്‍ഷകക്ഷേമം, നിക്ഷേപം, തൊഴില്‍, സാമൂഹികനീതി, സ്‌ത്രീ, ശിശു ക്ഷേമം തുടങ്ങിയവയ്‌ക്കും മുന്‍ഗണന കൊടുക്കണമെന്നുമാണ് മഹാരാഷ്‌ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ പോകുന്ന പുതിയ സഖ്യത്തിന്‌ തീഹാര്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ്‌ നേതാവ്‌ പി.ചിദംബരം ഉപദേശം നൽകിയത് .

ഇന്ന്‌ അധികാരമേറ്റെടുക്കുന്ന ശിവസേന സഖ്യത്തിന്‌ ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ തിഹാര്‍ജയിലില്‍നിന്നു ട്വിറ്ററില്‍ പോസ്‌റ്റ്‌ ചെയ്‌ത സന്ദേശങ്ങളിലാണ്‌ ചിദംബരത്തിന്റെ ഉപദേശം. ഐ.എന്‍.എക്‌സ്‌ മീഡിയ കേസില്‍ അറസ്‌റ്റിലായ ചിദംബരം മൂന്നുമാസമായി തിഹാര്‍ ജയിലിലാണ്‌. രാഷ്‌ട്രപതി ഭരണം പിന്‍വലിക്കാന്‍ പുലര്‍ച്ചെ നാലുമണിക്ക്‌ രാഷ്‌ട്രപതിയെ വിളിച്ചെഴുന്നേല്‍പ്പിച്ചത്‌ രാഷ്‌ട്രപതിയുടെ ഓഫീസിനുനേര്‍ക്കു നടന്ന ആക്രമണമാണിത്‌.

രാവിലെ 9.00 മണിവരെ കാത്തിരുന്നാല്‍ എന്തായിരുന്നു പ്രശ്‌നമെന്നും ചിദംബരം ചോദിച്ചു. .മഹാരാഷ്‌ട്രയില്‍ അധികാരത്തില്‍ തിരിച്ചെത്താനുള്ള ബി.ജെ.പിയുടെ പരാജയപ്പെട്ട ശ്രമം ഭരണഘടനയുടെ ഏറ്റവും വലിയ ലംഘനമാണെന്നും ചിദംബരം പറഞ്ഞു. ഇന്നലെ അദ്ദേഹത്തെ കോണ്‍ഗ്രസ്‌ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button