മുംബൈ: തീപിടിത്തം ഉണ്ടായ കെട്ടിടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. 57 കാരനായ ജഗന്‍ ആമ്പ്‌ലേയാണ് മരിച്ചത്. മറ്റൊരു ഫയര്‍മാനായ സന്ദീപ് പര്‍വയ്ക്ക് ഗുരുതര പരിക്കുകളേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മുംബൈ കല്യാണ്‍ മേഖലയിലുള്ള ചൈനീസ് ഷോപ്പിലാണ് തീപിടുത്തം. ഫയര്‍ഫോഴ്‌സ് രക്ഷപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് കടയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ മാസം തന്നെ രക്ഷ പ്രവര്‍ത്തനത്തിനിടയില്‍ മരിക്കുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് ജഗന്‍ ആമ്പ്‌ലേ.
Post Your Comments