
പത്തനംതിട്ട : ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് രഹ്നയെ പോലീസ് അറസ്റ്റ് ചെയ്തത്. 295 എ വകുപ്പാണ് രഹ്നയ്ക്ക് മേലെ ചുമത്തിയിരിക്കുന്നത്. 14 ദിവസത്തേക്ക് ഇവരെ റിമാന്‍ഡ് ചെയ്തു.
രഹന ഫാത്തിമ തന്റെ ഫെയിസ്ബുക്കിലിട്ട പോസ്റ്റ് മതസ്പര്‍ദയുണ്ടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍ രാഘാകൃഷ്ണ മേനോനനാണ് പരാതി നൽകിയത്. രഹ്നയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ പോലീസ് തള്ളിയിരുന്നു. കേസ് രേഖപ്പെടുത്തിയതോടെ രഹ്ന ജോലി ചെയ്തിരുന്ന ബി എസ് എൻ എൽ ഓഫീസിൽനിന്നും സസ്‌പെൻഡ് ചെയ്തു.
തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സമയത്ത് ആന്ധ്രയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയ്ക്കൊപ്പം ദര്‍ശനം നടത്താന്‍ രഹ്ന ഫാത്തിമ ശ്രമിച്ചിരുന്നു.
Post Your Comments