ThiruvananthapuramLatest NewsKeralaNattuvarthaNews

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍: പിടിയിലായത് കുവൈത്തിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ

തിരുവനന്തപുരം: രാജ്യം വിടാനുള്ള ശ്രമത്തിനിടെ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകന്‍ പൊലീസ് പിടിയിലായി. കുവൈത്തിലേക്ക് കടക്കാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നെടുമങ്ങാട് തൊളിക്കോട് സ്വദേശി സുല്‍ഫി ഇബ്രാഹിമിനെയാണ് പൊലീസ് പിടികൂടിയത്. വലിയ തുറ പൊലീസ് വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്ത സുല്‍ഫി ഇബ്രാഹിമിനെ എന്‍ഐഎയ്ക്ക് കൈമാറി.

ഇയാളെ വിശദമായ ചോദ്യം ചെയ്യലിനായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ കൊച്ചിയിലേക്ക് കൊണ്ടുപോയി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് പിന്നാലെ സുല്‍ഫി ഒളിവില്‍ പോയിരുന്നു. നേരത്തേ, ഇയാള്‍ക്കായി എന്‍ഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിനിടെയാണ് ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചത്. ലുക്ക് ഔട്ട് നോട്ടീസ് നിലവിലുള്ളതിനാല്‍ വിനമാനത്താവളത്തിലെത്തിയ സുല്‍ഫിയെ അധികൃതര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button