കോഴിക്കോട് : കോഴിക്കോട് ബീച്ചില്‍ വെച്ച് മദ്യപിച്ച് ലക്കുകെട്ട യുവാവ് തന്നെ പരസ്യമായി കയ്യേറ്റം ചെയ്ത സംഭവം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രതിക്ക് എതിരെ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ബിന്ദു അമ്മിണി. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം സംബന്ധിച്ച് സര്‍ക്കാരിനും പൊലീസിനും എതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
Read Also: 7 വർഷത്തിനുള്ളിൽ 350 ആനകൾ കേരളത്തിൽ മരണപ്പെട്ടു, ആനകളുടെ ശവ പറമ്പായ പ്രബുദ്ധ കേരളത്തിലെ ആനക്കഥകൾ
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘ആര്‍എസ്എസ് നേതാവിന്റെ ആക്രണം നേരിട്ടിട്ട് ഒരു വര്‍ഷം തികഞ്ഞു.
ശക്തമായ നടപടി ഉണ്ടാകും എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നിട്ട് എന്തുണ്ടായി. തൊട്ടടുത്ത ദിവസം തന്നെ പ്രതിക്ക് ജാമ്യം ലഭിക്കുകയുണ്ടായി.
കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു മൊഴി എടുത്തു എന്നല്ലാതെ കൂടുതല്‍ അന്വേഷണം നടന്നതായോ, സംഭവസ്ഥലത്തു വീഡിയോ ഷൂട്ട് ചെയ്ത പ്രതിയുടെ സഹായികളുടെ മൊബൈല്‍ ഫോണ്‍ പോലും പിടിച്ചെടുത്തതയോ അറിവില്ല’.
2022 ജനുവരി ആറിനാണ് കോഴിക്കോട് ബീച്ചില്‍ വച്ച് ബിന്ദു അമ്മിണിയെ പ്രതി മോഹന്‍ദാസ് ആക്രമിച്ചത്. മൊബൈല്‍ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ സ്ത്രീത്വത്തിനെ അപമാനിച്ചതിനും കയ്യേറ്റം ചെയ്തതിനും പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍, ബീച്ചില്‍ ജോലി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന തന്നെ ബിന്ദു അമ്മിണിയാണ് ആദ്യം വന്ന് തല്ലിയതെന്നായിരുന്നു മോഹന്‍ദാസിന്റെ വാദം.
അതേസമയം, ഇയാള്‍ മദ്യലഹരിയില്‍ ബിന്ദുവിനെ ആക്രമിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഘര്‍ഷത്തില്‍ കാലിന് പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് പോലീസ് നടപടിയെടുക്കുകയായിരുന്നു.
Post Your Comments