KeralaLatest News

പൂജപ്പുരയില്‍ എത്തിയതിനു ശേഷം സുരേന്ദ്രനെതിരെ 6 വാറണ്ടുകളുമായി പോലീസ്

സുരേന്ദ്രന്റെ അപേക്ഷപ്രകാരമാണു പൂജപ്പുര ജയിലിലേയ്ക്ക് മാറ്റിയത്

തിരുവനന്തപരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ ആറ് വാറന്റുകളുമായി പോലീസ്. പഴയ രാഷ്ട്രീയ കേസുകളിലും അല്ലാത്തവയിലുമായുള്ള വാറന്റുകളാണ് ഇവ. അതേസമയം സുരേന്ദ്രന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയതിനു പിന്നാലെയാണ് പ്രൊഡക്ഷന്‍ വാറന്റുകള്‍ എത്തിയത്. വാറന്റ് വന്നതിനെ തുടര്‍ന്ന് സുരേന്ദ്രനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നെയ്യാറ്റിന്‍കര കോടതിയില്‍ നിന്നും വന്ന വാറന്റിനെ തുടര്‍ന്നാണിത്. അതേസമയം എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നു 2 വീതവും റാന്നിയില്‍ നിന്ന് ഒരു വാറന്റും പോലീസ് ഹാജരാക്കി.

അതേസമയം ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയില്‍ എത്തിയ അന്‍പത്തിരണ്ടുകാരിയെ തടഞ്ഞതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. ഗൂഢാലോചന, കുറ്റകരമായ നരഹത്യയ്ക്കു ശ്രമം എന്നീ വകുപ്പുകളാണ് സുരേന്ഗ്രനെതിരെ ചുമത്തിയിരിക്കുന്നത്.

സുരേന്ദ്രന്റെ അപേക്ഷപ്രകാരമാണു പൂജപ്പുര ജയിലിലേയ്ക്ക് മാറ്റിയത്. കണ്ണൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയശേഷം പൂജപ്പുരയിലേക്കുള്ള യാത്രയില്‍ സുരേന്ദ്രന് അല്‍പ സമയം ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ വിശ്രമിക്കാന്‍ സമയം നല്‍കിയെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരെ കാണാന്‍ അനുവദിച്ചില്ല. അതേസമയം തന്നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദമുണ്ടായെന്നും, മുഖ്യമന്ത്രിയുടെ വലംകയ്യായ കൊല്ലം ജില്ലയിലെ ഉദ്യോഗസ്ഥനും പൊലീസ് ആസ്ഥാനത്തെ മറ്റൊരു ഉന്നതനും സുരക്ഷാ ഉദ്യോഗസ്ഥരെ ഇടയ്ക്കിടെ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നതായും സുരേന്ദ്രന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button