തിരുവനന്തപുരം: രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസ്. ദേശീയ പതാകയോട് സ്വാതന്ത്ര്യദിനത്തില്‍ അനാദരവ് കാണിച്ചതിന്റെ പേരിലാണ് നടപടി. സി.പി.എം പാളയം ഏരിയാ കമ്മിറ്റി അംഗം ആര്‍. പ്രദീപാണ് പരാതി നൽകിയത്.
read also: സദാചാര ഗുണ്ട ആക്രമണം: അദ്ധ്യാപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ
കെ സുരേന്ദ്രനെ കൂടാതെ ചടങ്ങില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന മറ്റു ചിലര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷം പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെ ബി.ജെ.പി കാര്യാലയത്തില്‍ സുരേന്ദ്രന്‍ ഉയര്‍ത്തിയ പതാക തല തിരിച്ചായിരുന്നു. അബദ്ധം പറ്റിയെന്ന് തിരിച്ചറിഞ്ഞതോടെ പതാക താഴെയിറക്കി പിന്നീട് നേരെ ഉയര്‍ത്തുകയായിരുന്നു.
Post Your Comments