KozhikodeKeralaNattuvarthaLatest NewsNews

28 കേസുകളിൽ വാറണ്ട് നിലവിലുള്ള പ്രതി പിടിയിൽ

കോഴിക്കോട് തിരുവണ്ണൂർ സ്വദേശി തയ്യിൽ ഹിൽത്താസ് ആണ് അറസ്റ്റിലായത്

കോഴിക്കോട്: 28 കേസുകളിൽ വാറണ്ട് നിലവിലുള്ള പ്രതി അറസ്റ്റിൽ. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി തയ്യിൽ ഹിൽത്താസ് ആണ് അറസ്റ്റിലായത്. കോഴിക്കോട് ടൗൺ പൊലീസാണ് പ്രതിയെ പിടികൂടിയത്.

സ്വർണ്ണാഭരണങ്ങൾ പണയം വെച്ച കേസിൽ ഇയാൾക്കെതിരെ കോഴിക്കോട് സിറ്റിയിൽ 35 കേസുകൾ നിലവിലുണ്ട്. നല്ലളം,പന്നിയങ്കര, ടൗൺ, നടക്കാവ്,മെഡിക്കൽ കോളേജ്, ചേവായൂർ എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ 28 കേസുകൾ നിലവിലുണ്ട്.

Read Also : വീട്ടിൽ തയ്യാറാക്കാം ഹോട്ടൽ രുചിയിൽ നല്ല അടിപൊളി മസാലദോശ

കോടതിയിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിന് ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതിനുശേഷം ഒളിവിൽ പോവുകയായിരുന്നു. ടൗൺ പോലീസ് മാസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മഞ്ചേരി മുട്ടിപ്പാലത്ത് വാടക വീട്ടിൽ വെച്ച് ഇയാൾ പിടിയിലായത്.

വിവിധയിടങ്ങളിൽ വാടക വീട്ടിൽ മാറി മാറി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ടൗൺ എസ്.ഐ അനൂപ്. എ. പി. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജേഷ് കുമാർ പി, പ്രബീഷ്. ഒ ഡൻസാഫ് സ്ക്വാഡ് അംഗം എ.എസ്, ഐ മനോജ് എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button